Logo


 

അറിയിപ്പ്

അറിയിപ്പ്

അല്ലാഹുവിന്റെ അനുഗ്രഹത്താൽ സമ്മേളന പ്രചാരണ പ്രവർത്തനങ്ങൾ സജീവമായി നടക്കുയാണല്ലോ .ഐ ടി സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി സമ്മേളന പ്രചാരണം ഊർജിതമാക്കാൻ ഐ ടി സെൽ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ് .
ഫേസ്ബുക് വാട്ട്സ്ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയകളിലൂടെയും ആൻഡ്രോയിഡ് ഫോണുകൾക്കുള്ള ആപ്ലിക്കേഷൻ നിർമിച്ചും പ്രചാരണ രംഗത്ത് നാം ഏറെ മുന്നേറിക്കഴിഞ്ഞു .നമ്മുടെ പ്രചാരണങ്ങൾക്ക് സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് .
എന്നാൽ മുജാഹിദ് പ്രവർത്തകർക്കിടയിൽ ആശയകുഴപ്പം സൃഷ്ടിക്കുവാനും ഭിന്നതയുണ്ടാക്കുവാനും കാരണമാകുന്ന തരത്തിൽ ചില പ്രചാരണ പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടിരിക്കുന്നു. സമ്മേളന പബ്ലിസിറ്റി വകുപ്പോ ഐ ടി വകുപ്പോ പുറത്തിറക്കിയിട്ടില്ലാത്ത ചില ഗാനങ്ങളും മറ്റും സോഷ്യൽ മീഡിയകളിലൂടെ പ്രചരിക്കുന്നുണ്ട്.അത്തരം പ്രവർത്തങ്ങളുമായി സംഘടനക്കോ സമ്മേളന കമ്മിറ്റിക്കോ യാതൊരു ബന്ധവുമില്ല.മതപരമായി വിയോജിപ്പുകൾ ഉള്ളതോ നിയമവിരുദ്ധമോ ആയ പ്രവർത്തനങ്ങൾ നാം സ്വീകരിക്കാൻ പാടുള്ളതല്ല , ഐ ടി സെൽ ,പബ്ലിസിറ്റി വിങ് ദഅവാ വകുപ്പ് തുടങ്ങിയ ഔദ്യോഗിക സംവിധാനങ്ങളുടെ നിർദേശ പ്രകാരം നടത്തുന്ന പ്രചാരണ പ്രവർത്തനങ്ങളിലാണ് നാം പങ്കാളികൾ ആകേണ്ടതെന്നും അറിയിക്കുന്നു.
ചെയര്മാൻ
വി കെ സക്കരിയ്യ