Logo


 

Ramesh Chennithala

മുജാഹിദ് ഒൻപതാം സംസ്ഥാന സമ്മേളനത്തിന് കേരളത്തിന്റെ *പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തലയുടെ* ആശംസകൾ.എന്നും ദേശീയപ്രസ്ഥാനത്തോടൊപ്പം ധീരമായി നിലകൊണ്ട വീരപുത്രൻമാർ ബൗദ്ധിക പിന്തുണ നൽകിയ നവോഥാനപ്രസ്ഥാനമാണ് *കേരള നദ് വത്തുൽ മുജാഹിദീൻ*.അന്ധവിശ്വാസങ്ങൾക്കെതിരെ പോരാടിയ പ്രസ്ഥാനം.നന്മയിൽ സഞ്ചരിക്കുന്ന പ്രസ്ഥാന മാണിത്.മതതീവ്രവാദത്തിനും വർഗ്ഗീയ ചിന്തകൾക്കുമെതിരെ എന്നും നിലകൊണ്ട മുജാഹിദ് പ്രസ്ഥാനത്തിന്റെ സംസ്ഥാന സമ്മേളനം കൂടുതൽ കരുത്തോടെ മുന്നേറാൻ ശക്തി നൽകട്ടെയെന്നു ആശംസിക്കുന്നു.